സൈക്കിളില്‍ കാറിടിച്ച് പരിക്ക്: കേസെടുത്തു


കാഞ്ഞങ്ങാട് : സൈക്കിളില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്.
കെഎല്‍ 27 സി 9030 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ബല്ല അടമ്പിലെ എം.വിജയന്റെ (18) പരാതിയിലാണ് കേസ്. 2019 ഡിസംബര്‍ 18 നു ഉച്ചയ്ക്ക് പതിനൊന്നേ മുക്കാലോടെ ചെമ്മട്ടംവയല്‍ ബല്ലത്തപ്പന്‍ ക്ഷേത്ര കവാടത്തിനു സമീപമായിരുന്നു അപകടം. കൂട്ടുകാരന്‍ ആദര്‍ശിന്റെ സൈക്കിളില്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ മാവുങ്കാല്‍ ഭാഗത്തു നിന്നുവന്ന കാര്‍ ഇരുവരെയും ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു.

Post a Comment

0 Comments