ഇന്ന് വിരമിക്കുന്നത് എണ്‍പതിനായിരം പേര്‍ ബി.എസ്.എന്‍.എല്‍ വന്‍ പ്രതിസന്ധിയിലേക്ക്


നീലേശ്വരം: രാജ്യത്തെ പൊതു മേഖലാ സ്ഥാപനത്തിലെ മഹാ വിരമിക്കല്‍ ഇന്ന്. ബിഎസ്എന്‍എല്ലിലെ 80,000 ജീവനക്കാരാണ് ഇന്ന് സര്‍വ്വീസില്‍ നിന്നും കൂട്ടത്തോടെ വിരമിക്കുന്നത്. കാലാവധി പൂര്‍ത്തിയാകുന്ന ചിലരൊഴികെ പതിനായിരക്കണക്കിന് ജീവനക്കാര്‍ സ്വയം വിരമിക്കുന്നവരാണ്. കേരളത്തില്‍ നിന്നു മാത്രം അയ്യായിരം പേര്‍ സ്വയം വിരമിക്കുമ്പോള്‍ അതില്‍ 443 പേര്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നു മാത്രമാണ്. ഇതോടെ ഇനി മുതല്‍ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ ജീവനക്കാരുടെ എണ്ണം വളരെ ചുരുങ്ങും. നീലേശ്വരം ബി.എസ്.എന്‍.എല്‍ ഓഫീസില്‍ ഇനിയുണ്ടാക്കുക ഒരു ഉദ്യോഗസ്ഥന്‍ മാത്രമായിരിക്കും.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ തലയുയര്‍ത്തി നില്‍ക്കുന്ന ബഹുനില കെട്ടിടങ്ങള്‍ ഇനി അനാഥമാകും. തുടര്‍ന്ന് ഈ കെട്ടിടങ്ങളെല്ലാം വാടകക്ക് നല്‍കുകയോ മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യും. നീലേശ്വരത്തെ കെട്ടിടം വൈദ്യുതി വകുപ്പിന് വാടകയ്ക്ക് നല്‍കുമെന്നാണ് സൂചന.

Post a Comment

0 Comments