കാഞ്ഞങ്ങാട് : പത്താം ക്ലാസുകാരനുനേരെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സംഘടിത ആക്രമണം
പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഇന്നലെ വൈകിട്ട് ആക്രമണമുണ്ടായത്. ഒരു വിദ്യാര്‍ത്ഥിനിക്ക് മെസേജ് അയച്ചതുമായി ബന്ധപ്പെട്ട പ്രശ്നത്തെ ചൊല്ലി സ്കൂള്‍ ഓഫിസില്‍ ചര്‍ച്ചാ യോഗം നടന്നു കൊണ്ടിരിക്കെയാണ് യോഗത്തില്‍ കടന്നു കയറിയ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിക്കു നേരെ ആക്രമണം അഴിച്ചു വിട്ടത്. ആറ് പ്ലസ്ടു വിദ്യാര്‍ത്ഥികളും പുറമെ നിന്നുള്ള രണ്ടു പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഒന്നാം പ്രതി കൈകൊണ്ടടിക്കുകയും രണ്ടാം പ്രതി മാരകായുധമായ കല്ലു കൊണ്ടു കുത്തുകയും ചെയ്തതായി വിദ്യാര്‍ത്ഥി ബേക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
0 Comments