കന്നഡ മീഡിയം അധ്യാപകന് സ്‌കൂളില്‍ അപ്രഖ്യാപിത വിലക്ക്


കാഞ്ഞങ്ങാട്: കന്നഡ മീഡിയത്തില്‍ ഗണിതം പഠിപ്പിക്കാന്‍ എത്തിയ കൊല്ലം സ്വദേശിയായ അധ്യാപകന് നഗരമധ്യത്തിലെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അപ്രഖ്യാപിത വിലക്ക്.
ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. കന്നഡ മീഡിയം ഡിവിഷനുകള്‍ കൂടി ഉള്ള സ്‌കൂളില്‍ കൊല്ലത്തു നിന്നെത്തിയ അധ്യാപകനാണ് സഹ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെയും കൂട്ടുപിടിച്ച് നടത്തുന്ന ഉപദ്രവത്തില്‍ വലഞ്ഞത്. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ കന്നഡ ഭാഷാ സ്വാധീനം പരിശോധിച്ചറിഞ്ഞ ശേഷമാണ് ഇദ്ദേഹത്തിനു സ്‌കൂളില്‍ നിയമനം നല്‍കിയത്.
എന്നാല്‍ നിയമനം നേടിയ ശേഷം അതിലും വലിയ കടമ്പകളാണ് അധ്യാപകനെ കാത്തിരുന്നത്. വിദ്യാര്‍ത്ഥികളെക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് കാമ്പും കഴമ്പുമില്ലാത്ത പരാതികള്‍ അയപ്പിക്കുകയായിരുന്നു ആദ്യത്തെ നടപടി. കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസ് എടുക്കുന്നതിനിടെ ഒരു അധ്യാപകന്‍ കയ്യേറ്റത്തിനു തന്നെ മുതിര്‍ന്നതായി പറയുന്നു. പരാതിയുമായി പിടിഎയെ സമീപിച്ചപ്പോള്‍ അവരില്‍ നിന്നും നീതി ലഭിച്ചില്ലത്രെ. ലീവ് എടുത്തു സ്ഥലം വിടാനാണ് ഇപ്പോഴത്തെ ഭീഷണി. ഇതോടെ സഹായം തേടി ഹൊസ്ദുര്‍ഗ് പോലീസിനെ സമീപിച്ചിരിക്കുകയാണ് അധ്യാപകന്‍.

Post a Comment

0 Comments