മൂന്നിടത്ത് കവര്‍ച്ച: പോലീസ് അന്വേഷണം തുടങ്ങി


തൃക്കരിപ്പൂര്‍: ഒളവറയില്‍ മൂന്നിടങ്ങളില്‍ കവര്‍ച്ച. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഒളവറ സങ്കേത ജി യു പി സ്‌കൂള്‍ പരിസരത്തെ എ ജി ഷറഫുദ്ദീന്റെ കടയുടെ ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപ മോഷ്ടിച്ചു.
ഒളവറ തണ്ടാന്‍ തറവാട് ക്ഷേത്രത്തിനുമുന്നില്‍ സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പൂട്ടുതകര്‍ത്ത് പണം മോഷ്ടിച്ചു. തൊട്ടടുത്ത പടിഞ്ഞാറെ വീട് തറവാടിലെ ഭണ്ഡാരം പൊളിച്ച് പണം കൊണ്ടുപോയി. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

Post a Comment

0 Comments