മസ്റ്ററിങ് തീയ്യതി നീട്ടി


കാസര്‍കോട്: കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനുള്ള തീയ്യതി ജനുവരി 31 വരെ നീട്ടി. 2019 നവംബറില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടുള്ളവരും അല്ലാത്തവരുമായ തൊഴിലാളികള്‍ മസ്റ്ററിംഗ് നടത്തണം. ജനുവരി 25 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും കുമ്പള ഗ്രാമപഞ്ചായത്ത് ഹാളിലും ജനുവരി 27 ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പരിസരത്തും ജനുവരി 28 ന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിലും രാവിലെ 10 മുതല്‍ മൂന്ന് വരെ മസ്റ്ററിങ്ങിനായി സൗകര്യമുണ്ട്.

Post a Comment

0 Comments