വൃക്കരോഗിക്ക് സാമ്പത്തിക സഹായം നല്‍കി


പെരിയ: രാവണേശ്വരം നാട്ടംകല്ലിലെ എം വി അബ്ദുറഹ്മാന്റെ ഭാര്യ ഫാത്തിമയാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വൃക്കകള്‍ തകരാറിലായി ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്നത്.
വിധവയും ഭര്‍ത്താവുപേക്ഷിച്ചതുമായ രണ്ടു പെണ്‍ മക്കളും,പേര കുട്ടികളും, അടങ്ങുന്ന നിര്‍ധന കുടുംബത്തെ വളരെ ബുദ്ധിമുട്ടിയാണ് ഇദ്ദേഹം മുന്നോട്ടു കൊണ്ട് പോകുന്നത്. ഈ വയസ്സില്‍ ഭാര്യയുടെ ചികിത്സ ചിലവും കുടുംബത്തിന്റെ ആവശ്യങ്ങളും നിറവേറ്റി കൊണ്ടുപോകുന്നത് ഏറെ ബുദ്ധിമുട്ടിയാണെന്നു അബ്ദുല്‍ റഹിമാന്‍ അറിയിച്ചു.
സര്‍ക്കാര്‍ വക കിട്ടിയ വീടിന്റെ നിര്‍മ്മാണം പാതി വഴിയില്‍ നിലച്ച നിലയിലാണ്. വിവരം വിശ്വകര്‍മ്മ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നാട്ടങ്കല്ലിലെ പ്രവര്‍ത്തകര്‍ സമാഹരിച്ച തുക ട്രസ്‌ററ് ചെയര്‍മാന്‍ വൈനിങ്ങാല്‍ പുരുഷോത്തമന്‍ വിശ്വകര്‍മന്‍ ഫാത്തിമയെ ഏല്‍പ്പിച്ചു. നിരാലംബരായ അബ്ദുള്‍റഹിമാന്റെ കുടുംബത്തെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ ഇനിയും മുന്നോട്ടു വരണമെന്ന് ട്രസ്‌ററ് പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ ട്രസ്റ്റ്ജനറല്‍ സെക്രട്ടറി വിപിന്‍ദാസ് കാഞ്ഞങ്ങാട്, ട്രഷറര്‍ പി ടി രാജേഷ്, പി കെ രാമകൃഷ്ണന്‍, ഉമാദേവ് ശങ്കര്‍, ഷാജി രാവണേശ്വരം, സതീശന്‍ രാവണേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഫാത്തിമ ചികില്‍സ സഹായ നിധിയിലേക്ക് രാവണേശ്വരം വിശ്വകര്‍മ്മ ഗ്രാമ കമ്മിറ്റി സ്വരൂപിച്ച തുക ട്രസ്റ്റ് ചെയര്‍മാന് കൈമാറി.

Post a Comment

0 Comments