വായനശാലക്ക് ഒരുക്കങ്ങള്‍ തുടങ്ങി


കാഞ്ഞങ്ങാട്: ഏവര്‍ക്കും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനാവിശ്യമായ സഹായം നല്‍കുക എന്ന റോട്ടറിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി ഹോസ്ദുഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാഞ്ഞങ്ങാട് റോട്ടറി തുറന്ന വായനശാലയ്ക്കു ആവശ്യമായ പുസ്തകങ്ങള്‍ ക്രമീകരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിതുടങ്ങി.
സ്‌കൂളിലെ എന്‍ എസ് എസുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി പ്രസിഡണ്ട് കെ ജി സത്യനാരായണ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ വി സുരേഷ്ബാബു അധ്യക്ഷനായിരുന്നു. റോട്ടറി ചാര്‍ട്ടര്‍ പ്രസിഡണ്ട് കെ ജി പൈ, റോട്ടറി യൂത്ത് സര്‍വ്വീസ് ഡയറക്ടര്‍ എം വിനോദ്, റോട്ടറി സെക്രട്ടറി കെ രാധാകൃഷ്ണന്‍, നിയുക്ത പ്രസിഡണ്ട് ഗിരീഷ് നായക്, സ്‌കൂള്‍ ലീഡര്‍ ടി വി നന്ദന എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി കെ അജിത്കുമാര്‍ സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ വി അഞ്ജലി നന്ദിയും പറഞ്ഞു.

Post a Comment

0 Comments