മാവുങ്കാല്‍ : ഉദയം കുന്ന് ഝാന്‍സി ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട് സ് ക്ലബ്ബിന്റെ 25-ാം വാര്‍ഷിക ആഘോഷ സമാപന സമ്മേളനം സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി കെ.കരുണാകരന് ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മിറ്റി ചെയര്മാന് അജയകുമാര്‍ നെല്ലിക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.സത്യനെ ചടങ്ങില്‍ ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി.വിക്രമന്, വാര്‍ഡ് മെമ്പര്‍ കെ.എം.ഗോപാലന്, പി.ബാബു പുല്ലുര്, എം.പ്രദീപ് കുമാര്‍, പി.എ.ശ്രീഹരി പ്രസംഗിച്ചു.
0 Comments