ഓഫീസ് അക്രമിക്കാന്‍ ആഹ്വാനം: ഐഎന്‍എല്‍ പ്രവര്‍ത്തകന് ആറായിരം രൂപ പിഴ


കാഞ്ഞങ്ങാട് : പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു നടത്തുന്ന യുഡിഎഫ് പ്രകടനത്തിനിടെ മുസ്ലീം ലീഗ് ഓഫീസുകള്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് വാട്‌സ് ആപ് മെസേജ് അയച്ച ഐഎന്‍എല്‍ പ്രവര്‍ത്തകന് ആറായിരം രൂപ പിഴ.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് അബൂബക്കര്‍ പൂച്ചക്കാടിനു പിഴയിട്ടത്. യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാടിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം 2019 മെയ് 26 നു രാവിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുമ്പോള്‍ മുസ്ലീം ലീഗ് മുസ്ലിം ലീഗ് ഓഫീസുകള്‍ ആക്രമിക്കണമെന്നായിരുന്നു വാട്‌സ് ആപ്പില്‍ ശബ്ദ സന്ദേശം അയച്ചത്. മറ്റൊരു ഐഎന്‍എല്‍ പ്രവര്‍ത്തകന് വ്യക്തിപരമായി അയച്ച ശബ്ദ സന്ദേശം മറ്റൊരു ഗ്രൂപ്പിലേക്കു ചോരുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം സുകുമാരന്‍ പൂച്ചക്കാട് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.

Post a Comment

0 Comments