കാഞ്ഞങ്ങാട്: ഇന്ത്യ കീഴടങ്ങില്ല നമ്മള് നിശ്ശബ്ദരാകില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് മാര്‍ച്ച് രാമഗിരിയില്‍ സി.പി.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ. രാജ്മോഹനന് രാവണീശ്വരം നെല്ലെടുപ്പ് സമര സ്മാരകത്തില്‍ നിന്ന് പതാക ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാടിന് കൈമാറി ഉത്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് കമ്മിറ്റി അംഗം പ്രജീഷ് കുന്നുപാറ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രെട്ടറിയേറ്റ് അംഗം രതീഷ് നെല്ലിക്കാട്ട് , ജില്ലാ കമ്മിറ്റി അംഗം ഹരിത നാലപ്പാടം, ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ കാറ്റാടി, ട്രഷറര്‍ ഗിനീഷ്, എന്നിവര്‍ സംസാരിച്ചു. യൂത്ത് മാര്‍ച്ച് വിവിധ മേഖലയില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ കാല്‍നടയായി വൈകുന്നേരം പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് പി. കെ. നിശാന്ത് ഉദ്ഘാടനം ചെയ്തു. വിപിന്‍ കാറ്റാടി അധ്യക്ഷത വഹിച്ചു. ജംഷീദ് അലി മുഖ്യ പ്രഭാഷണം നടത്തി. ചിത്താരി മേഖല സെക്രട്ടറി ഷനില്‍ സ്വാഗതം പറഞ്ഞു.
0 Comments