വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം തുടങ്ങി


ഉദുമ: ഉദുമ, പളളിക്കര, ചെമ്മനാട് എന്നീ പഞ്ചായത്തുകളിലെ വ്യാപാരികളുടെ ഉന്നമനത്തിനായി പാലക്കുന്നില്‍ പുതുതായി രൂപീകരിച്ച ഉദുമ വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏരിയാ സെക്രട്ടറി സുരേഷ് അധ്യക്ഷത വഹിച്ചു. മധു മുദിയക്കാല്‍,വി ആര്‍ ഗംഗാധരന്‍, എച്ച് മുഹമ്മദ്, ലിജി അബുബക്കര്‍, ശശിധരന്‍ കൈരളി, ഹസ്യ പളളിക്കര എന്നിവര്‍ സംസാരിച്ചു. ജഗദീഷന്‍ സ്വാഗതവും ദിവാകരന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments