അറിവുത്സവം സംഘടിപ്പിച്ചു


പെരിയ: പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തല അറിവുത്സവം പഞ്ചായത്ത് ഹാളില്‍ നടന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.വി.വേലായുധന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാ മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രമ്യ ഗിരീഷ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര, വാര്‍ഡ് മെമ്പര്‍ സതീശന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശ്രീജ സ്വാഗതവും സി ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുനിത.വി.വി.നന്ദിയും പറഞ്ഞു. ഇരുപത്തി ഒന്ന് വര്‍ഷത്തിനുള്ളിലെ ആദ്യാ അനുഭവമായി അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഈ അറിവുത്സവം.

Post a Comment

0 Comments