കാഞ്ഞങ്ങാട്: പുതുതലമുറയിലെ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനും മാനസിക ശാരീരിക ഉല്ലാസത്തിനും വേണ്ടിയും സര്‍ഗ്ഗവാസനകളെ ഉണര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി കിഴക്കുംകര തുളുച്ചേരി യോഗ ക്ലബ്ബ് രൂപീകരിച്ചു.
രൂപീകരണയോഗം അജാനൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.വി. രാഘവന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മോഹനന് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
യോഗ പരിശീലകന് അശോക് രാജ് വെള്ളിക്കോത്ത്, കെ.മീന, എം.വി.രത്ന, ടി.സുമ, കെ.അനിത, മാധവി, ടി.കുസുമം, പി.ഉഷ, എം.ഉമാവതി, സതി നാലപ്പാടം, വി.രതി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.വി.രാഘവന് (പ്രസിഡന്റ്), മോഹനന് കണ്ടത്തില്‍ (സെക്രട്ടറി), എം.വി.രത്ന (വൈസ് പ്രസിഡന്റ്), കെ.മീന (ജോയിന്റ് സെക്രട്ടറി), ടി.സുമ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
0 Comments