ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടത്താനിരിക്കെ ശിക്ഷ തടയാനുള്ള ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു.
തിഹാര്‍ ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ച അഭിഭാഷകര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല കോടതി വിധിക്കെതിരെ അപ്പീലും സുപ്രിംകോടതിയില്‍ തെറ്റ് തിരുത്തല്‍ ഹര്‍ജിയും നല്‍കിയേക്കുമെന്നാണ് സൂചന.
അതേസമയം മീററ്റ് ജയിലിലെ ആരാച്ചാര്‍ ഡമ്മി പരിശോധന നടത്തുന്നതിന് മുന്നോടിയായി ഇന്ന് തിഹാര്‍ ജയിലില്‍ എത്തും. മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്കു മുന്നില്‍ ഇനിയുള്ളത് തിരുത്തല്‍ ഹര്‍ജി നല്‍കുകയോ അല്ലെങ്കില്‍ ദയാഹര്‍ജി നല്‍കുകയോ ചെയ്യുക എന്ന വഴി മാത്രമാണ്.
തിഹാര്‍ ജയിലില്‍ ഇന്നലെ എത്തിയ അഭിഭാഷകര്‍ക്ക് പിഴവുതിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള വക്കാലത്ത് പ്രതികള്‍ നല്കി. പ്രതികളായ മുകേഷ്, വിനയ് എന്നിവര്‍ മരണ വാറണ്ട് പുറപ്പെടുവിച്ച കോടതി നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കുന്നതെന്നാണ് സൂചന.
ഹര്‍ജി തിങ്കളാഴ്ചക്ക് മുന്‍പ് സമര്‍പ്പിക്കാനാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. മരണ വാറണ്ടിന്റെ പകര്‍പ്പ് കോടതി പ്രതികള്‍ക്ക് മാത്രമേ നേരിട്ട് നല്കു. പ്രതികള്‍ക്ക് കോടതി തിലക് മാര്‍ഗ്ഗ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വഴി കൈമാറിയ വാറണ്ടും അഭിഭാഷകര്‍ക്ക് കൈമാറിയിട്ടുണ്ട്.
ശിക്ഷാ തീയതി തീരുമാനിക്കപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷയും നിരിക്ഷണവും ആണ് ജയിലില്‍ പ്രതികള്‍ക്ക് എര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നലെത്തന്നെ മൂന്നു തവണയാണ് പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്.
ഇസിജിയില്‍ ഉള്‍പ്പെടെ ആരോഗ്യാവസ്ഥയില്‍ നാലു പ്രതികള്‍ക്കും ഒരു പ്രശ്നവുമില്ല. തിഹാര്‍ ജയിലില്‍ ഡമ്മി പരിശോധനയ്ക്കുള്ള നടപടികളും അധിക്യതര്‍ ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്.
മരണ വാറണ്ട് അനുസരിച്ച് നാലു പേരുടെയും ശിക്ഷ ഒരേ സമയമാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് ഒരേസമയം നാല് ഡമ്മികള്‍ ഉപയോഗിച്ചുള്ള ശിക്ഷ നടത്തുന്നത് വിലയിരുത്തുന്നതിനാണ് ഇന്നത്തെ ശ്രമം.
മീറ്ററ് ജയിലിലെ പവന് ദില്ലന് ആണ് ആരാച്ചാര്‍ എന്നാണ് സൂചന. ഇയാളും ഇന്ന് തീഹാര്‍ ജയിലില്‍ എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഡമ്മി പരീക്ഷണത്തിനും ബക്സര്‍ ജയിലില്‍ നിന്നുള്ള തൂക്കുകയര്‍ തന്നെയായിരിക്കും ഉപയോഗിക്കുന്നത്.
0 Comments