സാമ്പത്തിക ഇടപാട്; വീടു കയറി മര്‍ദ്ദനം


പരപ്പ : സാമ്പത്തിക ഇടപാടിനെ ചൊല്ലി വീടുകയറി മര്‍ദ്ദിക്കുകയും ജനവാതിലുകള്‍ അടിച്ചു തകര്‍ത്തതായും പരാതി.
പരപ്പ കാരാട്ട് പൊടിപ്പാറ വീട്ടിലെ പി.എ.ആന്റണിയാണ് (55) വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് കനകപ്പള്ളിയിലെ ബാബുവിന്റെ മക്കളായ രണ്ട് യുവാക്കളാണ് അക്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ജനുവരി 15 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചതായും ജനവാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തയായും പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments