ഓലമെടയല്‍ ഉദ്ഘാടനം ചെയ്തു


ഉദുമ: ഉദുമ പടിഞ്ഞാര്‍ തെരു ഒദവത്ത് തെരുവത്തമ്പലം ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 27 മുതല്‍ 30 വരെ നടക്കുന്ന നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിനായി നിര്‍മ്മിക്കുന്ന ഓല പന്തലിന് ആവശ്യമായ ഓല മെടയല്‍ ചടങ്ങിന്റെ ഉദ്ഘാടനം ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.അപ്പു നിര്‍വഹിച്ചു.
സമ്പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹ ഓലമെടയല്‍ സംഘടിപ്പിച്ചത്. സമൂഹ ഓലമെടയല്‍ ചടങ്ങിന് പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ പുരുഷോത്തമന്‍ അധ്യക്ഷം വഹിച്ചു. സി ഗജേന്ദ്ര പണിക്കര്‍ ബ്രഹ്മകലശോത്സവ കമ്മിറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍ സി.കെ.വേണു, കണ്‍വീനര്‍ കെ വിജയന്‍, നവീകരണ കമ്മിറ്റി കണ്‍വീനര്‍ സി ബാലകഷ്ണന്‍, എന്‍ രാജന്‍, സി.മോഹനന്‍, സി.കരുണാകരന്‍, കെ.നാരായണന്‍, ഇ കൃഷ്ണന്‍, കെ.രവീന്ദ്രന്‍, സി.ഗംഗാധരന്‍, കെ. നന്ദനന്‍, എന്‍.നാരായണന്‍, സി.വിജയന്‍, ഇ പ്രമോദ്, രജീഷ് പിടി, സി കെ ഉണ്ണികൃഷ്ണന്‍ , ടി രമ എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ കെ.വി.കുട്ടിക്കഷ്ണന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments