ഓര്‍മ്മകള്‍ പങ്കുവെച്ചു സഹപാഠി കൂട്ടായ്മ


കാഞ്ഞങ്ങാട്: ചെമ്മട്ടം വയല്‍ ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വേറിട്ട അനുഭവമായി മാറി. 1995-96 എസ്. എസ് എല്‍. സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സംഗമത്തില്‍ ഒത്തു കൂടിയത്.
രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. ചക്രപാണി മാസ്റ്റര്‍ മുഖ്യാത്ഥിയായിരുന്നു.പഴയ കാല അധ്യാപകരെ സഹപാഠികള്‍ 96 കൂട്ടായ്മ ആദരിച്ചു.
ഭാസ്‌കരന്‍ മാസ്റ്റര്‍, അനന്തന്‍ മാസ്റ്റര്‍, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പ്രേംനാഥ് ഫിലിപ്പ് സ്വാഗതവും ഹേമലത നന്ദിയും പറഞ്ഞു.

Post a Comment

0 Comments