പ്രകൃതി സ്‌നേഹത്തിന്റെ എഴുത്ത് പേനയുമായി പിറന്നാള്‍ ദിനത്തില്‍ പാര്‍വ്വതി


മാവുങ്കാല്‍: പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥിനി സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് സ്വന്തമായി നിര്‍മ്മിച്ച പേപ്പര്‍പേനകള്‍.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ശ്വസിക്കാന്‍ കഴിയുന്നില്ല. പകരം ഓക്‌സിജന്‍ സിലണ്ടര്‍ വാങ്ങിയാണ് ശ്വസിക്കുന്നത്. പ്രകൃതിയെ അത്ര മാത്രം മലിനമാക്കുന്ന ഭീകരമായ ലോകത്ത് പ്ലാസ്റ്റിക്കിന്റെ നിരോധനം എന്ന സന്ദേശമാണ് പാര്‍വ്വതി ഇതിലൂടെ മറ്റുവിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നത്. നിത്യേന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉപേക്ഷിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് പേനകള്‍ പരിസ്ഥിതിക പ്രശ്‌നങ്ങളായി മാറുന്നു. സ്‌കൂളിലെ എസ്.പി. സി യൂണിറ്റിന്റെയും തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റിന്റെയും ഉദ്ഘാടനം എ.ഇ.ഒ. പി. വി. ജയരാജ് നിര്‍വ്വഹിച്ചു. പ്രധാനാധ്യാപകന്‍ എം. ടി.മാധവന്‍ അധ്യക്ഷത വഹിച്ചു. എല്‍.വസന്തന്‍,കെ.ലക്ഷമണന്‍, കെ.സ്മിത എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments