കാല്‍നട യാത്രികനെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട് : റോഡ് അരികിലൂടെ നടന്നു പോകുകയായിരുന്നയാളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്.
പയ്യന്നൂര്‍ കിഴക്കേത്തെരു പാടാച്ചേരി ഹൗസിലെ പി.കൃഷ്ണന്റെ (65) പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. ജനുവരി 19 ന് വൈകിട്ടു 4. 20 ന് കെഎസ്ടിപി റോഡില്‍ അതിഞ്ഞാല്‍ ലൂംസ് ബേക്കറിക്കു സമീപത്തു കൂടി നടന്നു പോകവെയായിരുന്നു അപകടം. ബേക്കല്‍ ഭാഗത്തേക്കു പോകുകയായിരുന്ന നീല സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്. റോഡില്‍ തെറിച്ചു വീണ് കൃഷ്ണനു പരിക്കേറ്റിരുന്നു പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments