ടവേര യാത്രക്കാരി ഓട്ടോ ഇടിച്ച് റോഡിലേക്കു തെറിച്ചു വീണു


നീലേശ്വരം : ഓട്ടോ ഇടിച്ച് ടവേര യാത്രക്കാരി റോഡിലേക്കു തെറിച്ചു വീണു; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്.
നീലേശ്വരം മുക്കടയിലെ വാഴക്കോടന്‍ സുകുമാരന്റെ ഭാര്യ നിഷയാണ് അപകടത്തില്‍ പെട്ടത്. ജനുവരി 25 നു രാവിലെ പതിനൊന്നരയോടെ കരിന്തളം മുക്കടയിലായിരുന്നു അപകടം. ഇവര്‍ ഓടിച്ച കെഎല്‍ 60 സി 9980 നമ്പര്‍ ടവേരയില്‍ എതിര്‍ദിശയില്‍ നിന്ന് അമിവേഗത്തിലെത്തിയ കെഎല്‍ 39 ജെ 4044 നമ്പര്‍ ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന് ഇവര്‍ പുറത്തേക്കു തെറിച്ചു വീണു പരിക്കേറ്റു. നിഷയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു.

Post a Comment

0 Comments