സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ്


കാസര്‍കോട്: കുടുംബശ്രീയുടെ സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ പദ്ധതിയുടെ കീഴില്‍ തളിപ്പറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൗന്ദര്യ റൂറല്‍ ആന്റ് അര്‍ബന്‍ അസോസിയേഷന്റെ നാല് മാസം ദൈര്‍ഘ്യമുളള സൗജന്യ ബ്യൂട്ടീഷ്യന്‍ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം.
ക്രിസ്ത്യന്‍, മുസ്ലീം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 നും 35 നും ഇടയില്‍ പ്രായമുളള യൂവതീ യുവാക്കള്‍ക്കാണ് അവസരം. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതോടൊപ്പം സൗജന്യ പരിശീലനം യൂണിഫോം, താമസം, ഭക്ഷണം, മറ്റ് പഠന സാമഗ്രികള്‍ തുടങ്ങിയവയും ലഭിക്കും.ഫോണ്‍: 9447997214, 6238702747.

Post a Comment

0 Comments