ഭര്‍തൃമതിയോട് ആശ്ലീലം പറഞ്ഞ യുവാവിന് അയ്യായിരം രൂപ പിഴ


കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍തൃമതിയോട് ആശ്ലീല ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ യുവാവിന് അയ്യായിരം രൂപ പിഴയും കോടതി പിരിയും വരെ തടവും.
ചീമേനി ചെമ്പ്രകാനത്തെ ഷൗക്കത്തിനാണ് ഹൊസ്ദുര്‍ഗ് കോടതി ശിക്ഷ വിധിച്ചത്. ചെമ്പ്രകാനത്തെ തസീമ സലാമിന്റെ (23) പരാതിയില്‍ ചീമേനി പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയത്. 2016 ഡിസംബര്‍ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. നിരന്തരം യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു ഷൗക്കത്ത്.

Post a Comment

0 Comments