പരപ്പ: പരപ്പ പട്ളത്തെയും കനകപ്പള്ളിയിലേയും വ്യാജവൈദ്യന്മാരുടെ ചികിത്സതേടിയ നിരവധി ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ വിദഗ്ധചികിത്സയില്‍.
വിദേശത്തുനിന്നും ഓണ്‍ലൈനായി വ്യാജ ബിരുദങ്ങള്വരുത്തി സ്വന്തം പേരിനോടൊപ്പം തുന്നിച്ചേര്‍ത്ത കനകപ്പള്ളിയിലെ വ്യാജന് ഉദരത്തില്‍ കഴിക്കാന്‍ മരുന്നു നല്കുന്നില്ലെങ്കിലും വ്യാജന്റെ ഉപദേശം ചിലരെ നിത്യരോഗികളും മരണാസന്നരുമാക്കിയിട്ടുണ്ട്. പ്രമേഹരോഗികളോട് മധുരം കഴിക്കണമെന്നും വെള്ളം കുടിക്കരുതെന്നും മറ്റുമാണ് ഉപദേശം. ഹൃദയത്തില്‍ ബ്ലോക്കുള്ളവരോട് അരിയാഹാരം ഒഴിവാക്കി കഴിയുന്നത്ര കൊഴുപ്പുള്ള ഭക്ഷണം കഴിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. ചികിത്സ തേടിയെത്തുന്ന രോഗികള്‍ വൈകാതെ വടിയാവുമെന്ന് ചുരുക്കം. ഇതിനിടയില്‍ ഗള്‍ഫുകാരുടെ ഭാര്യമാര്‍ക്കും യുവതികളായ വിധവകള്‍ക്കും മറ്റ് ചില 'ചികിത്സകളും' നല്‍കുന്നുണ്ട്. മംഗലാപുരം കേന്ദ്രീകരിച്ചാണ് ഇത്തരം ചികിത്സകള്‍ നടത്തുന്നത്.
പട്ളത്തെ വ്യാജന് ഏതാനും മാസങ്ങളായിട്ട് കച്ചവടം കുറവാണ്. ഒരുതവണ ചികിത്സക്കെത്തിയ മിക്കവരും പിന്നീട് തുടര്ചികിത്സക്കെത്തുന്നില്ല. വിദഗ്ധ ചികിത്സതേടാന്‍ നിര്ബന്ധിതരാവുന്നരോഗികള് വിവിധ ആശുപത്രികളിലെത്തുമ്പോഴാണ് വ്യാജന്റെ ചികിത്സക്ക് വേണ്ടി സമയവും പണവും ചിലവഴിച്ചതിന്റെ നഷ്ടവും അപകടവും മനസ്സിലാക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആരോഗ്യവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ പട്ളത്തെയും കനകപ്പള്ളിയിലേയും വൈദ്യന്മാര് ഒന്നാംതരം വ്യാജന്മാരാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കനകപ്പള്ളിയിലെ വ്യാജന് പേരും പ്രശസ്തിയും ഒരു ദൗര്‍ബല്യമാണ്. ആരെങ്കിലും സ്വീകരണം നല്കാന് തയ്യാറുണ്ടെങ്കില്‍ പതിനഞ്ചായിരം മുതല്‍ അരലക്ഷം രൂപവരെ മുടക്കും. നാലാള് കൂടുന്നിടത്ത് ഒരു തുണിക്കണ്ടം പുതപ്പിച്ച് പുകഴ്ത്തിപ്പറഞ്ഞാല്‍ മതിയാവും. കാറ്റടിക്കുന്നതിനനുസരിച്ച് വീര്‍ക്കും. പൊന്തും.
0 Comments