മാര്‍ച്ചും ധര്‍ണ്ണയും നടത്തി


നീലേശ്വരം: കേന്ദ്ര വയോജന പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക, ആരോഗ്യ സംരക്ഷണ പദ്ധതികള്‍ പ്രഖ്യാപിക്കുക, മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിനില്‍ 50% യാത്രാനിരക്ക് ഇളവ് നല്‍കുക, തത്ക്കാല്‍ ടിക്കറ്റിന് ബാധകമാക്കുക, പ്രത്യേക കമ്പാര്‍ട്ട്‌മെന്റ് അനുവദിക്കുക, ദേശീയ വയോജന നയം പ്രഖ്യാപിക്കുക, ദേശീയ വയോജന കൗണ്‍സില്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മാര്‍ച്ചും ഹെഡ്ഓഫീസിന് മുമ്പില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു.
ധര്‍ണ്ണ പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കുത്തൂര്‍ കണ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ടി.കെ .ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments