എസ്.എന്‍. പോളിടെക്‌നിക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം


കാഞ്ഞങ്ങാട്: സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജിലെ 1997-2000 മൊക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.
മുന്‍ പ്രിന്‍സിപ്പല്‍ കെ. പി. ഭരതന്‍ ഉദ്ഘാടനം ചെയ്തു. സുരാജ് എ.കെ അദ്ധ്യക്ഷം വഹിച്ചു. അധ്യാപകരായ പി .വി ചന്ദ്രന്‍, എച്ച്. എന്‍. ഗണേശ, എം. പി. രാജന്‍, എം. ജയകൃഷ്ണന്‍, പ്രകാശന്‍. കെ, ഗോപാലന്‍ നായര്‍, എ. കുഞ്ഞിക്കണ്ണന്‍, സെബാസ്റ്റ്യന്‍ തോമസ്, എന്നിവര്‍ സംസാരിച്ചു.
അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മൊമെന്റോ യും ഉപഹാരവും നല്‍കി ആദരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ദിനകര്‍ സി.പി സ്വാഗതവും അനീഷ്. വി.പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments