സാഹിത്യചര്‍ച്ച സംഘടിപ്പിച്ചു


പെരിയങ്ങാനം : എ.കെ.ജി.വായനശാലയുടെ നേതൃത്വത്തില്‍ വീട്ടുമുറ്റത്ത് ഒരു സാഹിത്യ ചര്‍ച്ച സംഘടിപ്പിച്ചു.
പ്രസിഡന്റ് എം.രാജന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ യുവ കവയത്രി ജ്യോതിഷ ഷാജീന്ദ്രന്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. കവിതകള്‍ നിരൂപണം ചെയ്തു കൊണ്ട് എം.ലക്ഷ്മി, പാറക്കോല്‍ രാജന്‍, കെ.ഭാസ്‌കരന്‍,എം. പി സുരേഷ്‌കുമാര്‍, അനുഷ ഹരി, രഘു.വി.കെ, റീന.വി. കെ, നപിന്‍.സി എന്നിവര്‍ സംസാരിച്ചു. പെരിയങ്ങാനം എല്‍. പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.രവി മോഡറേറ്റര്‍ ആയിരുന്നു. വായനശാല സെക്രട്ടറി വി കെ നാരായണന്‍ സ്വാഗതവും പി.ജീന നന്ദിയും പറഞ്ഞു.

Post a Comment

0 Comments