ഹരിത ശുചിത്വ നീലേശ്വരം ഏകദിന പരിശീലനം നടത്തി



നീലേശ്വരം :ഹരിത ശുചിത്വ നീലേശ്വരം റസിഡന്‍സ് അംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലന പരിപാടി നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.രാധ, ചെയര്‍പേഴ്‌സണ്‍ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗ്ഗവി , ശശികുമാര്‍,റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രഘുവീരര്‍ പൈ, റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.വി.വിജയന്‍ തുട ങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബൈര്‍ .കെ.പി. ആമുഖ പ്രഭാഷണം നടത്തി. 'ശുചിത്വ വീടും ശുചിത്വ നാടും' എന്ന വിഷയത്തെക്കുറിച്ച് ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യനും 'ഹരിത നിയമങ്ങള്‍ നമുക്ക് വേണ്ടി ' എന്ന വിഷയത്തില്‍ ഹരിത കേരള മിഷന്‍ ആര്‍.പി .വി.കെ. രാമചന്ദ്രനും ക്ലാസ്സുകള്‍ കൈ കാര്യം ചെയ്തു. നഗരസഭാ സെക്രട്ടറി ശിവജി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments