അമിത വേഗത: വാഹന ഉടമകള്‍ക്കെതിരെ കേസ്


നീലേശ്വരം: അമിതവേഗതയില്‍ ഓടിക്കുകയും പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്ത രണ്ട് ഇരുചക്ര വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ കേസ്.
കെഎല്‍ 60 ജെ 7669 നമ്പര്‍ സ്‌കൂട്ടറിന്റെയും കെഎല്‍ 60 എം 4762 നമ്പര്‍ ബൈക്കിന്റെയും ഉടമകള്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ യഥാക്രമം കോട്ടപ്പുറത്തും ഓര്‍ച്ചയിലുമാണ് ഇരു വാഹനങ്ങള്‍ക്കും നേരെ പോലീസ് കൈകാണിച്ചത്.

Post a Comment

0 Comments