ഉപ്പിലിക്കൈ: ജീവനം ട്രസ്റ്റിന്റെ പ്രഥമ സംരംഭം ജനകീയ ആംബുലന്‍സ് ഉപ്പിലികൈ കേന്ദ്രീകരിച്ച് തുടങ്ങിയതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് വി.വി.രമേശന് നിര്‍വ്വഹിച്ചു.
ട്രസ്റ്റ് ചെയര്മാന് സുധാകരന് പനക്കൂല് അദ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ ടി.വി ഭാഗീരഥി, സി കെ വത്സലന്‍, ഇ ശാരദ, എ സൗമിനി, കെ വി സരസ്വതി, ഉപ്പിലികൈ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ എസ് രത്നമ്മ, പി ടി എ പ്രസിഡണ്ട് വി മോഹനന്, എസ് ബി ഐ നീലേശ്വരം ബ്രാഞ്ച് മാനേജര്‍ ഇ ഉമ, ഗുരുദത്ത് പൈ എന്നിവര്‍ സംസാരിച്ചു. രാജന് തെക്കേക്കര സ്വാഗതവും പി.വി ചന്ദ്രശേഖരന് നന്ദിയും പറഞ്ഞു.
0 Comments