വെള്ളിക്കോത്ത്: ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഈ പ്രവര്‍ത്തനത്തിന് തയ്യാറാവുന്ന യുവാക്കള്‍ക്കുള്ള പരിശീലന പരിപാടി ആന്ധ്രാ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു.
ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ഇതോടപ്പം മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ തുണി സഞ്ചി നിര്‍മ്മാണത്തിന്റെയും ഫാസ്റ്റ് ഫുഡ് ഉദ്യമത്തിന്റെയും പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എല്‍.ഷില്‍ജി അദ്ധ്യക്ഷത വഹിച്ചു. സി.ലിന്ഡാലൂയിസ്, ജെയ്മോന് തോമസ്, സുബ്രഹ്മണ്യ ഷേണായി എന്നിവര്‍ സംസാരിച്ചു.
0 Comments