പ്ലാസ്റ്റിക് മാലിന്യ അവബോധത്തിന് മനുഷ്യ ചങ്ങല


ചായ്യോത്ത്: കേരള സര്‍ക്കാര്‍ ജനുവരി 1 മുതല്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് ഹരിത കേരളം മിഷന്‍, ജി.എച്ച്എസ്എസ് ചായ്യോത്ത് എന്‍എസ്എസ്, എസ് പി സി, സ്‌കൗട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ ചായ്യോത്ത് പരിസരത്ത് ചങ്ങല തീര്‍ത്തു.ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍,പ്രിന്‍സിപ്പാള്‍ ടി.വി.പ്രകാശന്‍, പി.ടി. എ പ്രസിഡന്റ് കെ.വി. ഭരതന്‍, ടിവി. ജയരാജന്‍,കെ. സൗമ്യ, എം. നിര്‍മ്മല,കെ. ബി.സജില്‍ കുമാര്‍, നീതു മാത്യു എന്നിവര്‍ ചങ്ങലയില്‍ കണ്ണി ചേര്‍ന്നു.

Post a Comment

0 Comments