വയനാട്ടുകുലവന്‍ തെയ്യം കെട്ട് പന്തലിന് ഓലമെടയല്‍ നടന്നു


രാവണീശ്വരം: കളരിക്കാല്‍ ശ്രീ മുളവന്നൂര്‍ ഭഗവതീ ക്ഷേത്രം നാരന്തട്ട തറവാട് ഉപദേവസ്ഥാനം കളരിക്കാല്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ പന്തല്‍ നിര്‍മ്മാണത്തിന് ഓലമെടഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ എം ഗൗരി ഓലമെടയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാതൃസമിതി ചെയര്‍പേഴ്‌സണ്‍ ഗീതാ ബാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ പി എ ശകുന്തള, ടി.ശാന്ത, ചിത്താരി സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് ബി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മാതൃസമിതി കണ്‍വീനര്‍ പുഷ്പഗോവിന്ദന്‍ സ്വാഗതവും അജിത മുരളീധരന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments