പൗരത്വ സംരക്ഷണ മഹാറാലി വിജയിപ്പിക്കും- എം.എസ്.എസ്


കാഞ്ഞങ്ങാട്: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകമാനമുള്ള ജനാധിപത്യ മതേതര വിശ്വാസികള്‍ നടത്തി വരുന്ന ഭരണഘടനാ സംരക്ഷണ പോരാട്ടത്തിന് ശക്തി പകര്‍ന്നു കൊണ്ടു പൗരത്വ സംരക്ഷണ സംയുക്ത സമിതി ജനുവരി 17 ന് വെള്ളിയാഴ്ച കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന റാലിയും സംഗമവും വിജയിപ്പിക്കാന്‍ മുസ്ലിം സര്‍വീസ് സൊസൈറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.കെ. പി. ഇസ്മായില്‍ ഹാജി അധ്യക്ഷത വഹിച്ചു. ഹംസ പാലക്കി, സി.എച്ച്. സുലൈമാന്‍ അതിഞ്ഞാല്‍, എ.അബ്ദുല്ല, അബ്ദുല്ല ബേവിഞ്ച , കെ.മൊയ്തു ഹാജി, ഹാറൂണ്‍ ചിത്താരി, അന്‍വര്‍ ഹസ്സന്‍ ചിത്താരി, ശംസുദ്ധീന്‍ മാട്ടുമ്മല്‍, കെ.എം. അബ്ദുല്ല കുഞ്ഞി, കെ.സി. ഇര്‍ഷാദ്, മഹമൂദ് എരിയാല്‍, അബ്ദുല്‍ ഖാദര്‍ തെക്കില്‍, പി.എം. കുഞ്ഞബ്ദുള്ള ഹാജി,ഫാറൂഖ് കാസ്മി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments