ഒറ്റനമ്പര്‍ ചൂതാട്ടം: ഒരാള്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: ആലാമിപ്പള്ളി കെ.എസ്.ടി.പി റോഡരികില്‍ ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍.
ആലാമിപ്പള്ളിയിലെ കെ.സജിത്തിനെയാണ് (38) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാള്‍ പിടിയിലായത്. കൈവശമുണ്ടായിരുന്ന 11,250 രൂപയും നമ്പറെഴുതിയ തുണ്ടു കടലാസുകളും പോലീസ് പിടിച്ചെടുത്തു.

Post a Comment

0 Comments