കാഞ്ഞങ്ങാട്: വടംവലി ദേശീയ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 15 മുതല്‍ 18 വരെ മഹാരാഷ്ട്ര നന്ദേദില്‍ നടക്കും. സീനിയര്‍ജൂനിയര്‍ വിഭാഗങ്ങളിലായി 50 പേരാണ് കേരള ടീമിലുള്ളത്. പുരുഷവിഭാഗം 640 കിലോ, 600 കിലോ ഇനത്തിലും മിക്സ്ഡ് വിഭാഗം 560 കിലോ എന്നീ ഇനങ്ങളിലാണ് സീനിയര്‍ വിഭാഗത്തിന്റെ മത്സരം. സീനിയര്‍ വിഭാഗത്തില്‍ 30 പേരും അണ്ടര്‍13 വിഭാഗത്തില്‍ (ജൂനിയര്‍) 10 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും മാറ്റുരയ്ക്കും. ടീം തിങ്കളാഴ്ച യാത്ര തിരിക്കും.
0 Comments