സഹവാസ ക്യാമ്പ് നടത്തി


കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചെങ്കള ഗ്രാമപ്പഞ്ചായത്തുതല സഹവാസ ക്യാമ്പ് നടത്തി. പിലാങ്കട്ട ജി.ജെ.ബി. സ്‌കൂളില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് ഇ.ശാന്തകുമാരി അധ്യക്ഷയായിരുന്നു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ഹാജിറ മുഹമ്മദ് കുഞ്ഞി, എ.അഹമ്മദ് ഹാജി, പഞ്ചായത്ത് അംഗങ്ങളായ കെ. ബി.മുഹമ്മദ് കുഞ്ഞി, എന്‍. എ.താഹിര്‍, നാസര്‍ കാട്ടുകൊച്ചി, മണിചന്ദ്രകുമാരി, ബി.പി. ഒ. ടി.കാസിം, എസ്.എം.സി. ചെയര്‍മാന്‍ ഷറീഫ് മാളിക, പ്രഥമാധ്യാപകന്‍ ജെ.സി.പ്രകാശ്, പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments