നീലേശ്വരം : ജെസിബി ഡ്രൈവറെ ചീത്ത വിളിച്ചതു ചോദ്യം ചെയ്ത ജെസിബി ഉടമയെ മര്‍ദ്ദിച്ചതായി പരാതി.
നീലേശ്വരം പട്ടേന കപ്പണയില് ഹൗസിലെ കെ.രാധാകൃഷ്ണനാണ് (40) മര്‍ദ്ദനമേറ്റത്. പട്ടേനയിലെ ബാബുവാണ് (38) മര്‍ദിച്ചതെന്നു രാധാകൃഷ്ണന് നീലേശ്വരം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ജനുവരി മൂന്നിനു വൈകിട്ട് ആറേ കാലോടെ പട്ടേന റോഡില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തുവെന്നാണു പരാതി. നീലേശ്വരം പോലീസ് കേസെടുത്തു.
0 Comments