കാസര്‍കോട്: തൊഴില്‍ ഉറപ്പ് നല്കുന്ന സര്‍ക്കാര്‍ സംരംഭമായ ക്യാമ്പസിലേക്ക് ജില്ലയില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന സ്പോട്ട് അഡ്മിഷന് മേളയില്‍ നടത്തുന്നുണ്ട്.
പത്താംക്ലാസ്സ് യോഗ്യത മുതല്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് വരെ അപേഷിക്കാവുന്ന പതിനേഴോളം കോഴ്സുകളിലേക്കാണ് സ്പോട്ട് അഡ്മിഷന് നടക്കുന്നത്. ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍ ,റോഡ് മെഷിനറി ഓപ്പറേറ്റര്‍, ജി ഐ എസ് എന്‍ജിനീയര്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്കു ജോലി ഉറപ്പു നല്കുന്ന രീതിയിലാണ് കോഴ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പട്ടിക ജാതി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പിന്റെ സഹായത്തോടെ സൗജന്യമായി താമസിച്ചു പഠിക്കുവാനുള്ള സൗകര്യവും ലഭിക്കും. ജില്ലയിലെ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിഫ്ബി മേളയിലെ ട്രിപ്പിള്‍ ഐ സി ഭാരവാഹികളുമായി സംസാരിക്കാനും സ്പോട്ട് അഡ്മിഷന് എടുക്കാനും അവസരമുണ്ടെന്ന് ട്രിപ്പിള്‍ ഐ സി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8078980000.
0 Comments