നീലേശ്വരം : ക്ഷേത്രോത്സവത്തില്‍ പടക്കം പൊട്ടിച്ച് ബാക്കി വന്ന കടലാസുകള്‍ അടിച്ചുകൂട്ടി കത്തിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു.
അഴിത്തലയിലെ പി.കെ. ജോഷി (62) ആണ് മരിച്ചത്. അഴിത്തല ആലിങ്കല്‍ ഭദ്രകാളി ക്ഷേത്രോത്സവത്തിനിടെ 2019 ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. സുഹൃത്ത് മോഹനനൊപ്പം വെടിക്കെട്ടിന്റെ അവശിഷ്ടങ്ങള്‍ അടിച്ചു കൂട്ടി കത്തിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി പൊള്ളലേല്‍ക്കുകയായിരുന്നു. മോഹനനും (65) പൊള്ളലേറ്റിരുന്നു. നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി ജോഷിയെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: പി.കെ.അജിത. മക്കള്‍: ഷിജിത്ത്, സജിത്ത്. സഹോദരങ്ങള്‍: ശിവന്, മുരുകന്, കൈരളി, ഉഷ പരേതനായ രാജു.
0 Comments