മുസാഫര്‍ അഹമ്മദ് സ്മാരക മന്ദിരം ഉദ്ഘാടനം നാളെ


നീലേശ്വരം: സിപിഎം നീലേശ്വരം വെസ്റ്റ് ലോക്കല്‍ കമ്മറ്റിക്ക് വേണ്ടി ഓര്‍ച്ചയില്‍ നിര്‍മ്മിച്ച മുസാഫിര്‍ അഹമ്മദ് സ്മാരക മന്ദിരം നാളെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം നല്‍കിയ എന്‍.പി.അബ്ദുള്‍ ഖാദറിന് യെച്ചൂരി ഉപഹാരം നല്‍കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ലൈബ്രററി ഉദ്ഘാടനം കേന്ദ്ര കമ്മറ്റി അംഗം പി.കരുണാകരനും ഫോട്ടോ അനാഛാദനം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്ററും സപ്ലിമെന്റ് പ്രകാശനം സംസ്ഥാന കമ്മറ്റി അംഗം കെ.പി.സതീശ് ചന്ദ്രനും നിര്‍വ്വഹിക്കും. ഫോട്ടോ വരച്ച ഏറുംപുറം മുഹമ്മദിനുള്ള ഉപഹാരം എം.രാജഗോപാലന്‍ എം.എല്‍.എ നല്‍കും. ലൈബ്രററിയിലേക്കുള്ള പുസ്തകങ്ങള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.രാജന്‍ ഏറ്റുവാങ്ങും. കെട്ടിടം രൂപകല്‍പ്പന ചെയ്ത എഞ്ചിനിയര്‍ക്കും തൊഴിലാളികള്‍ക്കും ഏരിയാ സെക്രട്ടറി ടി.കെ.രവി ഉപഹാരം നല്‍കും.
നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍, സി.പ്രഭാകരന്‍, എം.ലക്ഷ്മി, പി.ബേബി ബാലകൃഷ്ണന്‍, കൊട്ടറ വാസുദേവ് എന്നിവര്‍ പ്രസംഗിക്കും.

Post a Comment

0 Comments