കാഞ്ഞങ്ങാട് : ഇരയുടെ പേരുചേര്‍ത്ത് ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി മാനഹാനി വരുത്തിയതിന് പീഡനക്കേസ് പ്രതിക്കെതിരെ വീണ്ടും കേസ്.
അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന സതീശനെതിരെയാണ് (39) പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇവരുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു സതീശനെതിരെ ഇവര്‍ കേസുകൊടുത്തിരുന്നു. ഇതിന്റെ വിരോധത്തില്‍ തന്റെ പേരിനൊപ്പം ഇവരുടെ മകളുടെ പേരും ചേര്‍ത്ത് ഫെയ്സ് ബുക്കില്‍ അക്കൗണ്ട് തുടങ്ങി കുടുംബത്തിനു മാനഹാനിയുണ്ടാക്കിയതിനാണ് പുതിയ കേസ്.
0 Comments