സ്വര്‍ണവിലയും ക്രൂഡ് ഓയില്‍ വിലയും കുതിക്കുന്നു


കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 360 രൂപ ഇന്ന് കൂടി 29440 രൂപയിലെത്തി. ഗ്രാമിന് 3680 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയില്‍ സ്വര്‍ണവില കൂടിയതാണ് ഇവിടെയും വില ഉയരാന്‍ കാരണം.
ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്. 1524 ഡോളറില്‍ നിന്നാണ് 1539 എന്ന നിരക്കിലേക്ക് ട്രോയ്ഔണ്‍സ് സ്വര്‍ണത്തിന്റെ വില കുതിച്ചുയര്‍ന്നത്. ആഗോളവിപണിയില്‍ ക്രൂഡ്ഓയില്‍ വില കൂടുന്നതും സ്വര്‍ണവിപണിയെ ബാധിക്കുന്നുണ്ട്.
2019 വര്‍ഷത്തില്‍ സ്വര്‍ണത്തിന് 5640 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. മുപ്പതിനായിരം കോടി രൂപയുടെ വ്യാപാരം ഒരു വര്‍ഷം കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. വരുംദിവസങ്ങളില്‍ സ്വര്‍ണവില ഗ്രാമിന് 4000 കടന്നേക്കുമെന്നാണ് സൂചനകള്‍.

Post a Comment

0 Comments