ഐ.വി.ബാബു അന്തരിച്ചു


കോഴിക്കോട്; മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഐ.വി.ബാബു അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്ത രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായും മലയാളം വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഎം മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി ദാസിന്റെയും സുശീലയുടേയും മകനാണ്. ലതയാണ് ഭാര്യ. അക്ഷയ്, നിരഞ്ജന എന്നിവര്‍ മക്കളാണ്. കണ്ണൂര്‍ പാനൂര്‍ മൊകേരി സ്വദേശിയായ ബാബു വടകരയിലായിരുന്നു താമസം.

Post a Comment

0 Comments