കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം


കാഞ്ഞങ്ങാട് : കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം.
കാടങ്കോട്ടെ സി.ഷുക്കൂറിന്റെ കാറില്‍ ചരക്കുലോറി ഇടിക്കുകയായിരുന്നു. ഇന്നുരാവിലെ ഏഴേ മുക്കാലോടെ നോര്‍ത്ത് കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിനു മുന്നിലായിരുന്നു അപകടം. കോട്ടച്ചേരിയിലേക്കു പച്ചക്കറി വാങ്ങാന്‍ വരികയായിരുന്നു ഷുക്കൂര്‍. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഡിവൈഡറില്‍ കയറി കൈവരി തകര്‍ത്തു. ഇതുവഴി കുറച്ചുനേരം ഗതാഗതവും മുടങ്ങി. കാറിനും കേടുപാടുണ്ട്.

Post a Comment

0 Comments