തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) 2020 ജനുവരിയില്‍ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രവേശനത്തിന്റെ ഭാഗമായി ഇഗ്നോ സ്റ്റഡി സെന്റര്‍ ആയ മാര്‍ ഇവാനിയോസ് കോളേജ് നാലാഞ്ചിറ യില്‍ വച്ച് 2020 ജനുവരി 20 , 21 തീയതികളില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു .
റൂറല്‍ ഡെവലപ്മെന്റ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷന്‍, പബ്ലിക് അഡ്മിനിസ്ട്രേഷന്, എക്കണോമിക്സ്, ഹിസ്റ്ററി, ജേര്‍ണലിസം,പൊളിറ്റിക്കല്‍ സയന്‍സ്, സോഷിയോളജി, സൈക്കോളജി, അഡള്‍ട്ട് എഡ്യൂക്കേഷന്‍, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യല്‍ വര്‍ക്ക്, ഡയറ്റെറ്റിക്സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്റ്, കൗണ്‍സെല്ലിങ് ആന്‍ഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്ക് അഡ്മിഷന് എടുക്കാവുന്നതാണ്.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അസല്‍ സെര്ടിഫിക്കറ്റുകളും ,ഫോട്ടോയും, നിശ്ചിത ഫീസും, സര്‍ട്ടിഫിക്കറ്റ്കളുടെ പകര്‍പ്പുകളുമായി ഇഗ്നോ സ്റ്റഡി സെന്റര്‍ ആയ മാര്‍ ഇവാനിയോസ് കോളേജ് നാലാഞ്ചിറയില്‍ രാവിലെ 10 മണിക്ക് എത്തി ചേരേണ്ടതാണ്.
വിശദവിവരങ്ങള്‍ക്കായ് ഇഗ്നോ സ്റ്റഡി സെന്റര്‍, മാര്‍ ഇവാനിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്മാര് ഇവാനിയോസ് കോളേജ് കാമ്പസ്, നാലാഞ്ചിറ695015 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.ഫോണ്‍:047125438 38,94 47044132. ഇമെയില്‍: ശിള ീ @ാശര.മര.ശി
0 Comments