മുണ്ടത്തടം സമരം: പണം ഇറക്കുന്ന അജ്ഞാതരെകുറിച്ച് അന്വേഷണം


പരപ്പ: മുണ്ടത്തടം കരിങ്കല്‍ ക്വാറിക്കും ക്രഷറിനുമെതിരെയുള്ള സമരത്തിന് പണം ചിലവാക്കുന്നത് സംബന്ധിച്ച് ജനങ്ങളില്‍ ദുരൂഹത വര്‍ദ്ധിച്ചു.
കഴിഞ്ഞദിവസം കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ പതിനായിരക്കണക്കിന് രൂപ ചിലവഴിച്ചു. ഈ പണം വന്ന വഴിയാണ് ജനങ്ങള്‍ അന്വേഷിക്കുന്നത്. സമരസമിതി പിരിവ് നടത്തിയിട്ടില്ല. പ്രാദേശികമായി വളരെ കുറച്ചാളുകള്‍മാത്രമാണ് സമരത്തിനെത്തിയത്. മറ്റുള്ളവരെ ചില വാഗ്ദാനങ്ങള്‍ നല്‍കിയാണ് സമരത്തിന് രംഗത്തിറക്കിയത്. പരപ്പയില്‍ നിന്നും പ്രത്യേക വാഹനങ്ങളിലാണ് സമരക്കാര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെത്തിയത്. ഇവര്‍ക്ക് ഭക്ഷണവും മിക്കവര്‍ക്കും കൂലിയും നല്‍കി.
ആദ്യം ജനപ്രതിനിധി രാധയാണ് ക്രഷറിനും ക്വാറിയ്ക്കുമെതിരെ സമരരംഗത്തിറങ്ങിയത്. രാധ ഒരു സുപ്രഭാതത്തില്‍ സമരഗോദയില്‍ നിന്ന് പിന്മാറി. പിന്നാലെ സമരസമിതി ചെയര്‍മാനും കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായ ഉമേശന്‍ വേളൂര്‍ പിന്മാറി. ഇതിനുപിന്നാലെ മറ്റ് ചിലരും പിന്മാറിത്തുടങ്ങിയിട്ടുണ്ട്. സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പണമിറക്കുന്നുണ്ട്. സമരത്തിനെതിരെ പണമിറക്കുന്നത് ക്വാറി ഉടയമാണെന്ന് ന്യായമായും സംശയിക്കാം. സമരം ശക്തിപ്പെടുത്താന്‍ പണമിറക്കുന്നയാളെയാണ് തിരിച്ചറിയേണ്ടത്. ഇത് കരിങ്കല്‍ ക്വാറിയുടെ ഭവിഷത്ത് ബാധിക്കാനിടയുള്ള ജനങ്ങളോടുള്ള സ്‌നേഹമാണെന്ന് കരുതാന്‍ കഴിയില്ല. മറിച്ച് കച്ചവട താല്‍പ്പര്യമാണെന്ന് വ്യക്തം.
ക്വാറിയും ക്രഷറും വന്നാല്‍ പരിസ്ഥിതി ആഘാതം സംഭവിക്കുമെന്ന് ഒരു പ്രദേശത്തെ ജനങ്ങള്‍ ആശങ്കപ്രകടിപ്പിക്കുമ്പോള്‍ സമരം ശക്തിപ്പെടുത്താന്‍ പണമിറക്കുന്നത് മുണ്ടത്തടം ക്വാറിയും ക്രഷറും അടച്ചുപൂട്ടിയാല്‍ വിപുലമായ ബിസിനസ് നടത്താമെന്ന് കണക്കുകൂട്ടുന്നവരാണ്. മുണ്ടത്തടത്ത് ക്രഷറും ക്വാറിയും പ്രവര്‍ത്തനം തുടങ്ങാതിരുന്നാല്‍ ഇതിന്റെ ബിസിനസുകൂടി ലഭിക്കുക സമീപപ്രദേശങ്ങളിലെ കരിങ്കല്‍ മാഫിയകള്‍ക്കാണ്.
സമരസമിതി ചെയര്‍മാന്‍ കെ.പി.ബാലകൃഷ്ണന്റെ സാമ്പത്തിക അഭിവൃത്തി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. വിലകൂടിയ ടെച്ച് ഫോണ്‍, പുത്തന്‍ വസ്ത്രങ്ങള്‍, ചെരുപ്പ്, കീശനിറയെ കാശ് എന്നിവ അടുത്തകാലത്ത് പ്രകടമായി. ഇത് സമരത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്കും ലഭ്യമാക്കണമെന്നും ആവശ്യം ഉയര്‍ന്നു.

Post a Comment

0 Comments