സ്വര്‍ണവുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. രണ്ടു സ്ത്രീകള്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. ക്വലാലംപൂരില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കൊണ്ടുവന്ന ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് പിടികൂടിയത്.
പേസ്റ്റ് രൂപത്തില്‍ ആക്കിയായിരുന്നു മുക്കാല്‍ കിലോ സ്വര്‍ണം ക്വലാലംപൂരില്‍ നിന്നും കൊണ്ടുവന്നത്. കാല്‍ കിലോ സ്വര്‍ണം ഷാര്‍ജയില്‍ നിന്നും കൊണ്ടുവന്നതാണ്. അതോടൊപ്പം ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തി തൃശ്ശൂര്‍ സ്വദേശിയില്‍ നിന്ന് മുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പ്രവന്റീവ് വിഭാഗവും പിടികൂടിയിട്ടുണ്ട്.

Post a Comment

0 Comments