യു.ഡി.എഫ്. മനുഷ്യ ഭൂപടത്തില്‍ യുവ ജനങ്ങളെഅണിനിരത്തും-യൂത്ത് ലീഗ്


കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭാനുബന്ധമായി ജനുവരി 30 ന് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ കാസര്‍കോട് എം.ജി. റോഡില്‍ ജില്ലാ യു.ഡി.എഫ് ഒരുക്കുന്ന ഭാരതത്തിന്റെ 'മനുഷ്യ ഭൂപട'ത്തില്‍ യുവജനങ്ങളെ അണിനിരത്തി ചരിത്ര സംഭവമാക്കാന്‍ കാസര്‍കോട് ജില്ലാ മുസ്ലിംയൂത്ത്‌ലീഗ് ഭാരവാഹികളുടെയും, മണ്ഡലം പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.
മംഗലാപുരം വെടിവെപ്പ് സംഭവത്തില്‍ മലയാളികളെ വേട്ടയാടുകയും കള്ളക്കേസെടുക്കുകയും ചെയ്ത കര്‍ണ്ണാടക പോലീസ് നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് അഷ്‌റഫ് ഇടനീര്‍ അധ്യക്ഷത വഹിച്ചു.നാസര്‍ ചായിന്റടി, മന്‍സൂര്‍മല്ലത്ത്, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍,ആഷിഫ് മാളിക, എം.ബി. ഷാനവാസ്, സഹീദ് വലിയപറമ്പ, മുസ്തഫ മംഗല്‍പാടി, ടി.എസ്.നജീബ്, എം.പി.നൗഷാദ് പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി ടി. ഡി.കബീര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments