അമ്പലത്തറ സ്‌നേഹവീട്ടില്‍ തുണി സഞ്ചി വിതരണം തുടങ്ങി


അമ്പലത്തറ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി അമ്പലത്തറയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌നേഹവീട്ടിലെത്തുന്ന അമ്മമാര്‍ ഉണ്ടാക്കിയ തുണി സഞ്ചിയുടെ വിതരണോദ്ഘാടനം പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ നിര്‍വ്വഹിച്ചു.
പ്ലാസ്റ്റിക്കിനൊരു ബദല്‍ സ്‌നേഹവീട്ടില്‍ ആരംഭിച്ചത് മാതൃകാപരമാണെന്നും അമ്മമാര്‍ക്കത് പ്രയോജനപ്പെടുമെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ സുമതി. കെ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.നാരായണന്‍, ഇന്ദിര, ബിന്ദു (ഗ്രാമ പഞ്ചായത്ത് മെംബര്‍മാര്‍) എന്‍.അമ്പാടി, ശ്യാം ലാലൂര്‍, പി.പത്മാവതി, സന്ധ്യ ജോസ് എന്നിവര്‍ സംസാരിച്ചു. മുനീസ അമ്പലത്തറ സ്വാഗതവും സുമിത്ര കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments